‘സ്‌റ്റൈലിസ്‌റ്റ് ഇല്ലാതെ സ്വന്തമായി സ്‌റ്റൈൽ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് ഇതായിരിക്കും’; സെൽഫ് ട്രോളുമായി നടി അനുശ്രീ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് അനുശ്രീ. പൊതുവേദികളിലും ഫോട്ടോഷൂട്ടുകളിലും അതീവ സുന്ദരിയായി എത്താറുള്ള താരം ഇത്തവണ പങ്കുവച്ച ചിത്രങ്ങളും കുറിച്ച വരികളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പച്ച ബ്ലൗസിനൊപ്പം കേരള സാരി സ്വയം ഉടുക്കാൻ ശ്രമിക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള രസകരമായ ചിത്രങ്ങളാണ് അനുശ്രീ തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു പഴ്സനൽ സ്റ്റൈലിസ്റ്റിന്റെ സഹായമില്ലാതെ സ്വന്തമായി സ്‌റ്റൈൽ ചെയ്യാൻ നോക്കിയാൽ എന്തായിരിക്കും അവസ്‌ഥ എന്ന് കാണിച്ചുതരുന്നതാണ് ഈ ‘സെൽഫ് ട്രോൾ’ ചിത്രങ്ങൾ.
“ഒരു പഴ്സനൽ സ്‌റ്റൈലിസ്‌റ്റ് ഇല്ലാതെ സ്വന്തമായി സ്‌റ്റൈൽ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് ഇതായിരിക്കും..” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. തന്റെ സ്‌ഥിരം ഡിസൈനേഴ്‌സും സ്‌റ്റൈലിസ്‌റ്റുകളുമായ ശബരി നാഥ്, ശാന്തി കൃഷ്ണ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് അനുശ്രീ ഈ രസകരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്‌റ്റൈലിസ്‌റ്റുകൾ ഒപ്പമില്ലെങ്കിൽ കാര്യങ്ങൾ എത്രത്തോളം കൈവിട്ടുപോകാം എന്ന് തമാശ രൂപേണ ഓർമിപ്പിക്കുകയാണ് താരം.
നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, വീണ്ടും ബ്ലാക്മെയിൽ ചെയ്ത് പീഡനം’; സംവിധായകൻ അറസ്റ്റിൽ
അവസരങ്ങൾ കുറവായതുകൊണ്ട് ഡാൻസ് ചെയ്യുന്നു എന്ന് പരിഹാസം; ട്രോളുകൾക്ക് മാസ്സ് മറുപടിയുമായി കീർത്തി സുരേഷ്