Saturday, 15 August 2026
‘Honest storytelling is a powerful means of change
04:49:07 PM IST
National

‘ഞാനല്ല ഹീറോ, രാജ്യത്തെ യുവാക്കൾ’; ഇത് ആദ്യ വിക്കറ്റ് മാത്രമെന്ന് അഭിജിത് ദീപ്‌കെ, ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ആഘോഷമാക്കി സിജെപി

SHARE

ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ആഘോഷമാക്കി സിജെപി. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അതിക്രമം നടത്തിയ പൊലീസ്കാർക്ക് എതിരെ നടപടി എടുക്കണം. രാജിവച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു.

ഈ സർക്കാർ ആരെയും രാജിവയ്പ്പിക്കില്ല എന്ന്, യുവാക്കൾ ഒരുമിച്ച് വന്നാൽ എന്ത് ചെയ്യാം എന്ന് കണ്ടില്ലേ. ഇത് ആദ്യ വിക്കറ്റ് മാത്രം. ഇത് ഒരു തുടക്കം മാത്രം. ഇന്ന് ധർമേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല എന്ന് അഭിജിത് ദീപകെ. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണം. ഇന്ന് ധർമേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല. ഇ രാജ്യം ഭരണഘടനക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് എന്ന് നിങ്ങൾ തെളിയിച്ചു. മറ്റ് ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. അവസാന നിമിഷവും ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വകുപ്പ് മാറ്റം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പ്രതികരിച്ചു. പിന്നാലെരാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ സിജെപി ആഹ്വാനം ചെയ്‌തു. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനച്ചത്.

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →