Tuesday, 11 August 2026
‘Honest storytelling is a powerful means of change
10:19:06 AM IST
National

‘ഇതൊരു തുടക്കം മാത്രം, സിജെപിയ്ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ

ന്യൂസ് ഡെസ്ക് 26 July 2026, 12:39 pm
SHARE

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ. ഇതൊരു തുടക്കം മാത്രമെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അഭിജിത് ദീപ്കെ പറഞ്ഞു. ഇന്നലെ നല്ല പോലെ ഉറങ്ങാൻ പറ്റി എന്നും കഴിഞ്ഞ 37 ദിവസം എല്ലാവർക്കും വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്നും അഭിജിത് ദീപ്കെ പറഞ്ഞു.

എല്ലാവരും ഞങ്ങളെ സംശയിച്ചപ്പോൾ നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നുവെന്നും വിമർശിച്ചവർക്ക് നന്ദിയെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു. നിങ്ങളുടെ വിമർശനം കാരണമാണ് ഞങ്ങൾ മെച്ചപ്പെട്ടത്. ഇന്നലെ എല്ലാവരോടും നന്ദി അറിയിക്കാൻ പറ്റിയില്ല. താൻ ടൈഫോയിഡ് ബാധിതനാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു. അതേസമയം സിജെപി നേതൃത്വം SFIക്കും AISFനും നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്ക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത്. കേവലം പാറ്റകളെന്ന വിളിയിലെ അപമാനത്തിൽ നിന്ന് ഉയർന്ന് പറന്ന് വെന്നിക്കൊടി പാറിച്ചവർ. യുവാക്കളിലെ ഒരു വിഭാഗത്തെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ദേശിച്ചതെങ്കിലും ആ വിളി മൊത്തം യുവത്വത്തിനും ഇന്ധനമായി തീർന്നു .
ഒരു രാഷ്ട്രീയപാർട്ടിയുടെ കവചമില്ലാതെ കൃത്യമായ രാഷ്ട്രീയം തന്നെ മുന്നോട്ടു വെച്ചാണ് സിജെപിയുടെ യാത്ര.

Read More
s
ന്യൂസ് ഡെസ്ക്
View all posts →