‘നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്’; പ്രധാനമന്ത്രിയുടെ വീഡിയോയെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തിന് പിന്നാലെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ‘നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്’ എന്നാണ് അഭിജീത് ദീപ്‌കെ ഇതിന് മറുപടി നല്‍കിയത്.
ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി പദം ഒഴിഞ്ഞ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകുന്നതാണ് നല്ലതെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. പുതിയ രീതിയിൽ വീഡിയോ ചിത്രീകരിച്ചതുകൊണ്ട് മാത്രം പുതുതലമുറയുടെ പിന്തുണ നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാറ്റേണ്ടത് ക്യാമറയുടെ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണ്’ എന്ന കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ വിമർശനത്തെയും അഭിജീത് പിന്തുണച്ചു.
പരിഷ്‌കാരങ്ങളിലൂടെ ഈ രാജ്യത്ത് നിരവധി നല്ല നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഒന്നിനു പിന്നാലെ ഒന്നായി നിയമങ്ങള്‍ പാസാക്കപ്പെടുന്നുണ്ട്. ബില്ലുകള്‍ വന്നുകൊണ്ടേയിരിക്കും. മൂന്ന് ദിവസം മുമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി വരുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ കോടതി വരുമെന്ന് കരുതി ആളുകള്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് ?
എന്നാൽ, സിബിഐയുടെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ ആദ്യ വാദം കേൾക്കൽ തന്നെ മാറ്റിവച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ള നിയമങ്ങളെല്ലാം കൊണ്ടുവരാം. പക്ഷേ, അവ നടപ്പാക്കുന്നവർ കാര്യക്ഷമരല്ലെങ്കിൽ അത്തരം നിയമങ്ങൾ കൊണ്ട് എന്താണ് പ്രയോജനം?” എന്നും അഭിജീത് ദീപ്‌കെ ചോദിച്ചു.
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി