നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ അജ്ഞാത സ്ത്രീ മഷി കുടഞ്ഞു; അംഗീകാരമായി കാണുന്നുവെന്ന് ദിപ്കെ
ന്യൂസ് ഡെസ്ക്
18 July 2026, 3:00 pm
ജന്തർ മന്തറിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ചു. സംഭവത്തെ തുടർന്ന് സിജെപി പ്രവർത്തകർ വേദിയിലേക്ക് ഓടിയെത്തി. ഈ സ്ത്രീ ആരാണെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമല്ല.
സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിജെപി അണികൾ സ്ത്രീയെ തിരിച്ച് കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോൾ അഭിജീത് ദീപ്കെ അവരെ തടഞ്ഞു. തുടർന്നാണ് പൊലീസ് സ്ത്രീയെ സ്ഥലത്തു നിന്ന് മാറ്റിയത്
തനിക്കെതിരെ മഷി കുടഞ്ഞത് അംഗീകാരമായി കാണുന്നുവെന്നാണ് ദിപ്കെയുടെ പ്രതികരണം. പണം നൽകി ബിജെപിക്കാർ പ്രശ്നമുണ്ടാക്കാൻ ആളുകളെ സമര വേദിയിലേക്ക് വിടുകയാണെന്നും ദിപ്കെ ആരോപിച്ചു.
Read More
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
ന്യൂസ് ഡെസ്ക്
View all posts →