Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:58:38 PM IST
Kerala

‘ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍, കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്ക്, മുഖത്തും അടിയേറ്റ പാടുകൾ’; ആരതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂസ് ഡെസ്ക് 28 June 2026, 10:24 am
SHARE

ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആരതി നിരന്തരം ശാരീരിക ഉപദ്രവം നേരിട്ടിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ആരതിയുടെ ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്കാണ്. ആരതിയുടെ മുഖത്തും അടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കമ്പോ സമാനമായ മറ്റെന്തോ കൊണ്ടുള്ള ആക്രമണത്തില്‍ ഉണ്ടായതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം. അതേസമയം ആരതിയുടെ മരണത്തിൽ ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്‌തു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയാണ് മരിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →