Monday, 17 August 2026
‘Honest storytelling is a powerful means of change
01:42:48 PM IST
Kerala

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

SHARE

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. സദറുൾ അനം ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.

നാല് ദിവസം മുമ്പായിരുന്നു സംഭവമുണ്ടായത്. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതി സദറുൾ അനമും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ സദറുൾ അനം ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുൽ അനം എന്ന 23കാരനെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തിയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ​ഹരിപ്പാട്ടെ വീട്ടിലെത്തിക്കും.

s
ന്യൂസ് ഡെസ്ക്
View all posts →