അമേരിക്കൻ പഠനവിവാദത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന; സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ട് വായടപ്പിച്ച് അഭിജീത് ദീപ്കെ
വിദ്യാർത്ഥി അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുകയും നീറ്റ് സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ വേട്ടയാടാനുള്ള ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി. മഹാരാഷ്ട്ര സർക്കാരിൽ ഉദ്യോഗസ്ഥനായ പിതാവിന്റെ ശമ്പളത്തെച്ചൊല്ലി അഭിജീത്തിന്റെ അമേരിക്കൻ പഠനത്തിന് പിന്നിൽ അവിഹിത സമ്പാദ്യമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ കൃത്യമായ തെളിവുകൾ നിരത്തിയാണ് ഈ യുവനേതാവ് പൊളിച്ചടുക്കിയത്. രാജ്യത്തെ യുവതയുടെ ശബ്ദമായി മാറുന്ന ഒരു നേതാവിനെ തളർത്താൻ ശ്രമിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.
മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷനിൽ (എം.ഐ.ഡി.സി) ജൂനിയർ എഞ്ചിനീയറായ ഭഗവാൻറാവു ദീപ്കെയ്ക്ക് ലഭിക്കുന്ന 60,000 രൂപ ശമ്പളം വെച്ച് മകനെ എങ്ങനെ അമേരിക്കയിൽ പഠിക്കാൻ അയച്ചു എന്നായിരുന്നു വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയുടെ പ്രധാന ചോദ്യം. ഇതേത്തുടർന്ന് ദീപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, തന്റെ അമേരിക്കൻ വിദ്യാഭ്യാസം പൂർണ്ണമായും തന്റെ കഴിവിനെ അടിസ്ഥാനമാക്കി ലഭിച്ച സ്കോളർഷിപ്പിലൂടെയും വിദ്യാഭ്യാസ വായ്പയിലൂടെയുമാണെന്ന് അഭിജീത് വ്യക്തമാക്കി. ഭാവിയിൽ താൻ തന്നെ തിരിച്ചടക്കേണ്ട വായ്പയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമപ്രവർത്തകയുമായുള്ള ഒരു അഭിമുഖത്തിൽ ബോസ്റ്റൺ സർവകലാശാല തനിക്ക് നൽകിയ സ്കോളർഷിപ്പ് ലെറ്റർ പരസ്യമായി കാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ മുനയൊടിച്ചത്.
നീറ്റ് പരീക്ഷാ വിവാദത്തിലടക്കം ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന അഭിജീത്തിനെതിരെ വലിയ രീതിയിലുള്ള ഭീഷണികളാണ് നിരന്തരം ഉയരുന്നത്. സമൂഹമാധ്യമ അക്കൗണ്ട് നിർത്തണമെന്നും ബി.ജെ.പിയിൽ ചേരണമെന്നും അല്ലാത്തപക്ഷം കൊല്ലുമെന്നും വാട്സാപ്പിലൂടെ അദ്ദേഹത്തിന് വധഭീഷണികൾ ലഭിച്ചിരുന്നു. എന്നാൽ ഈ വധഭീഷണികളെ വകവയ്ക്കാതെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ പൂർണ്ണമായും ജനങ്ങളുടെ ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരിക്കുമെന്നും അതിൽ നൂറുശതമാനം സുതാര്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും നൽകിയത് സാധാരണക്കാരാണെന്നും, ഈ ജനകീയ സമരത്തിന് ഡൽഹി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ പോലും രഹസ്യമായി ലഭിച്ചിരുന്നുവെന്നും അഭിജീത് പറയുന്നു. കൃത്യമായ തെളിവുകളോടെ സത്യം പുറത്തുവന്നതോടെ യുവനേതാവിനെതിരെ നടന്ന ആസൂത്രിത നീക്കങ്ങളാണ് ഇതോടെ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നത്.
യുപിഐ ഇടപാടിന് സേവനനിരക്ക്!!! അഭ്യൂഹം തള്ളി പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ; ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും
‘തീവ്രവാദം പ്രചരിപ്പിക്കുന്നു’ ; 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മഹാരാഷ്ട്ര