‘നിസാരം’; ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്ക്
27 July 2026, 7:39 am
ഇപ്പോൾ നടന്ന സിംബാബ്വെ പരമ്പര തൂത്തുവാരി ഇന്ത്യ. അതിനു പിന്നാലെ ഐ സി സി ടി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ഇന്ത്യ തിരിച്ചെത്തി. അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.
1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ സിംബാബ്വെക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. അതിലൂടെ തങ്ങളുടെ ഒന്നാം സ്ഥാനം ഇന്ത്യ തിരികെ പിടിച്ചു.
ആദ്യ ടി 20 യിൽ ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി 20 യിൽ 90 റൺസിനായിരുന്നു ജയം. മൂന്നാം ടി 20 യിൽ 35 റൺസിനും ജയിച്ചു. ഇംഗ്ലണ്ട് മണ്ണിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശി രണ്ട് വെടിക്കെട്ട് ഫിഫ്റ്റിയോടെ ഈ പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.
Read More
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന
‘വിവാഹമോചിതരായാൽ ജോർജീനയ്ക്ക് ലഭിക്കുക 1.10 കോടി രൂപ, ആഡംബര മന്ദിരത്തിൻ്റെ പൂർണ ഉടമസ്ഥാവകാശം’; റൊണാൾഡോ-ജോർജീന വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്ക്
View all posts →