91 പന്തിൽ 233 റൺസ്, 25 കൂറ്റൻ സിക്‌സറുകൾ:മൈതാനത്ത് തീമഴ പെയ്യിച്ച് അഭിഷേക് ശർമയുടെ ബാറ്റിങ് താണ്ഡവം.
ഇന്ത്യൻ യുവതാരം അഭിഷേക് ശർമ വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻ്റിൽ വെറും 91 പന്തിൽ 233 റൺസ് അടിച്ചുകൂട്ടിയാണ് ഈ വെടിക്കെട്ട് ബാറ്റർ ഇൻ്റർനെറ്റിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.
25 പടുകൂറ്റൻ സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഈ അവിശ്വസനീയ ഇന്നിങ്സ്.മൈതാനത്തിന്റെ എല്ലാ അതിർത്തികളിലേക്കും പന്ത് പറത്തിയ അഭിഷേക്, എതിർ ടീമിലെ ബൗളർമാർക്ക് യാതൊരു ദയയും നൽകിയില്ല.
അടുത്തിടെ നടന്ന ഐപിഎൽ സീസണിലും സൺറൈസേഴ്‌സ് ഹൈദരാബാദിനായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച താരം, തൻ്റെ ബാറ്റിങ് കരുത്ത് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇതിലൂടെസോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാണ് ഇപ്പോൾ ഈ വമ്പൻ സ്കോറിനെ കുറിച്ച് നടക്കുന്നത്.
ദേശീയ ടീമിൽ തൻ്റെ സ്ഥാനം കൂടുതൽ ഭദ്രമാക്കാൻ ഇത്തരം അസാമാന്യ പ്രകടനങ്ങൾ താരത്തിന് വലിയ കരുത്താകുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിലും ഈ റെക്കോർഡ് പ്രകടനത്തിന്റെ ആവേശം ക്രിക്കറ്റ് ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കും.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്