കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68കാരന് മരിച്ചു
ന്യൂസ് ഡെസ്ക്
30 July 2026, 1:32 pm
കൊല്ലം കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടമായി. കായ്ക്കര സ്വദേശി ബഷീര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചര മണിക്കാണ് ആക്രമണം ഉണ്ടായത്. കുളത്തുപ്പുഴ ജംഗഷനിലേക്ക് നടന്ന് വരികയായിരുന്ന ബഷീറിനെ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീറിന് ജീവന് നഷ്ടമായി. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ് പൊലീസിനെയും വനം വകുപ്പിനെയും കാര്യം അറിയിച്ചത്. വന്യമൃഗ ആക്രമണ ലഘൂകരണ പ്രവര്‍ത്തികള്‍ പ്രദേശത്ത് നടത്തി വരികയാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Read More
‘മനസു കൊണ്ട് ജെൻ-സി ആവുക, അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ; നമ്മൾ അന്യരായി പോകും’ : മമ്മൂട്ടി
‘കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് യുഡിഎഫ് സർക്കാർ’; റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി
ഭരണപരാജയങ്ങൾക്ക് മേൽ മെസ്സിയുടെ മുഖംമൂടി; യുഡിഎഫിന് കവചമൊരുക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ
ന്യൂസ് ഡെസ്ക്
View all posts →