Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:32:56 PM IST
Kerala

‘എല്ലാ ദിവസവും ഗാസയിലെ 40 പേരെ കൊല്ലണം, അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ’; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

ന്യൂസ് ഡെസ്ക് 17 August 2026, 11:15 am
SHARE

എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന വിവാദ പ്രസ്‌താവനയുമായി ഇസ്രയേലി മന്ത്രി. നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിർ ആണ് പ്രസ്താവന നടത്തിയത്. തീവ്ര വലതുപക്ഷ വാദിയായ ബെൻ ഗ്വിറിന്റെ പ്രസ്‌താവന ഇതിനകം വലിയ വിവാദമായിരിക്കുകയാണ്.

ഗാസയിൽ ബന്ദിയാക്കപ്പെട്ടിരുന്ന റോം ബ്രാസ്ലാവ്ക്സിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ നേരിട്ട പ്രതിസന്ധിയിൽ നിന്ന് കരകയറിയതിനെക്കുറിച്ചായിരുന്നു ഇരുവരുടെയും ചർച്ച. ഗാസയിലെ ആക്രമണങ്ങളിൽ ഇസ്രയേൽ വരുത്തിയ കുറവിനെയും ബെൻ ഗ്വിർ രൂക്ഷമായി വിമർശിച്ചു.

‘ഞാൻ പ്രധാനമന്ത്രിയുമായി (നെതന്യാഹു) വിയോജിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക എന്നതാണ് ഗാസയിൽ നടപ്പാക്കേണ്ടത്. ഓരോ രാത്രികളിലും 30 മുതൽ 40 വരെ ആളുകളെ വധിക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല. ജീവിക്കാൻ അർഹതയില്ലാത്ത ആളുകൾ അവിടെയുണ്ട്. അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ. അവർ മനുഷ്യർ പോലുമല്ല.’ എന്നാണ് ബെൻ ഗ്വിർ പറഞ്ഞത്.

s
ന്യൂസ് ഡെസ്ക്
View all posts →