‘വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം’; സംവിധായകൻ രഞ്ജിത്ത് കോടതിയിൽ
ന്യൂസ് ഡെസ്ക്
8 April 2026, 1:03 pm
വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
യുവനടിയുടെ ലൈംഗികപീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.
രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജി നൽകിയത്.
Read More
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്
ന്യൂസ് ഡെസ്ക്
View all posts →