‘തൂഫാൻ ജാഗരൺ’; പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാൻ രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ
പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ബഹുജനറാലി ആരംഭിച്ചു. തൂഫാൻ ജാഗരൺ എന്ന പേരിലാണ് റാലി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ എന്നിവർ റാലിയുടെ ഭാഗമായി. റാലിയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഇതിന് ശേഷം ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. റാലിയിൽ ബെന്നി ബഹന്നാൻ എം പി,എൽദോസ് കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു. ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന്‍ ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ് പിടിച്ചെടുത്തത്.
5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.
ലഹരിക്കെതിരെ ഒരുമിച്ച് ഓടി 500-ലധികം പേർ; ശ്രദ്ധേയമായി ‘RUN Against Drugs’ 5 കി.മീ. മാരത്തൺ
അർജുൻ ആയങ്കിയുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി; പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തിൽ!